രാജപുരം: കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2025-26 വർഷത്തെ വാർഷിക ജനറൽബോഡി യോഗം കള്ളാർ വ്യാപാരഭവനിൽ ചേർന്നു. സംഘം പ്രസിഡന്റ് എം.കെ.മാധവൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്പ് സ്വാഗതവും, ഭരണസമിതി അംഗം ബാലകൃഷ്ണൻ.വി.കെ നന്ദിയും പറഞ്ഞു. സംഘം സെക്രട്ടറി മിഥുൻ മുന്നാട് റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ സൈമൺ വി.ജോർജ്, ഗിരീഷ് കുമാർ.കെ, ശശിധരൻ മൊടക്കെട്ട്, പ്രസന്നൻ ടി.പി, രാമചന്ദ്രൻ.കെ, ലക്ഷ്മി.കെ.പി, ഉഷ അപ്പുക്കുട്ടൻ, ഗംഗാദരൻ.സി.കെ എന്നിവർ സംസാരിച്ചു.
