രാജപുരം: കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. കാസർകോട്
പുത്തിഗെ എകെജി നഗറിലെ ഷാഹിർ മൻസിലിൽ പി.കെ.അബ്ദുൽ ഷഹീർ 38), ചേവാറിലെ സിദ്ദിഖ് മൻസിലിൽ മുഹമ്മദ് ഷെരീഫ് (38), മഞ്ചേശ്വരം ബംബ്രാണ പൂക്കട്ടെയിലെ മുഹമ്മദ് നാസർ (39) എന്നിവരാണ് അറസ്റ്റിലായത്. രാജപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.അഭിജിത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നു ഉച്ചയോടെ പാണത്തൂർ ഭാഗത്ത് നിന്നും എത്തിയ കാറിനെ പോലീസ് കോളിച്ചാൽ പാലത്തിന് സമീപത്ത് തടയുകയായിരുന്നു
