കലാമാമാങ്കത്തിന് തിരി തെളിഞ്ഞു.


രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ കലോത്സവം “കലാമയൂരം 2026 ” ആരംഭിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയും ഡോ.ബെന്നറ്റ് എന്ന സിനിമയിലെ നായകനുമായ ജിൻസ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്ത് കൊച്ചു കലാകാരൻമാർക്ക് ആശംസകൾ നേർന്നു. പരപ്പ ബ്ലോക്ക് മെമ്പർ സിനു കുര്യാക്കോസ് ജിൻസ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കള്ളാർഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ പി, വാർഡ് മെമ്പർ ഗീത പി, എസ്എംസി ചെയർമാൻ ശ്രീ ശശിധരൻ എ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ഷീല എം, ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ കെ , സീനിയർ അസിസ്റ്റൻ്റ് ശ്രീ പ്രശാന്ത് പി ജി, ശ്രീ ഷാജി ജോസഫ് പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈലജ വി ടി, ശ്രീമതി സുമതി എം, സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്രീനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ ഉമ്മർ പൂണൂർ അധ്യക്ഷത യോഗത്തിന് പ്രിൻസിപ്പാൾ ശ്രീമതി സുനിത എം സ്വാഗതവും ആർട്സ് കൺവീനർ ശ്രീമതി ബേബിപ്രസന്ന കെ പി നന്ദിയും പറഞ്ഞു. കലോത്സവത്തിന് കലാമയൂരം 2026 എന്ന പേര് നിർദ്ദേശിച്ച കുമാരി ശിവാനി അനിൽകുമാറിന് മുഖ്യതിഥി ഉപഹാരം നൽകി.