രാജപുരം സെൻ്റ് പയസ് കോളേജിൽ ആവേശമായി ഐടി ഫെസ്റ്റ്.

രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഐടി ഫെസ്റ്റ് സമാപിച്ചു. കാസർകോട് ജില്ലയിൽ നിന്നുള്ള 27 സ്കൂളുകളിൽ നിന്നായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഐടി ഫെസ്റ്റ് കോർഡിനേറ്റർ ഡോ.ജിൻസിമോൾ ജോസഫ് സ്വാഗതം പറഞ്ഞു. വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ ബിജു ജോസഫ്, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റു മെമ്പർ ഡോ.ഷിനോ പി.ജോസ്, വൈസ് പ്രിൻസിപ്പൽ ഡോ.ആശ ചാക്കോ, കോളേജ് സൂപ്രണ്ട് സി.എമിലി എന്നിവർ വിതരണം ചെയ്തു. സ്റ്റുഡന്റ് കോർഡിനേറ്റർ ദക്ഷൺ കിരൺ നന്ദി പറഞ്ഞു. രണ്ടു ദിവസമായി നടന്ന ഫെസ്റ്റിൽ മുഴുവൻ പ്രോഗ്രാമും സോഫ്റ്റ്‌വെയറുകളും ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ തന്നെ അധ്യാപകരുടെ മേൽനോട്ടത്തിൽ കോർഡിനേറ്റ് ചെയ്തത് ഫെസ്റ്റിനു മനോഹാരിത കൂട്ടി.
ഫെസ്റ്റിനോട് അനുബന്ധമായി വെർച്വൽ റിയാലിറ്റി, റോബോട്ടിക്, ഐടി അനുബന്ധ ഉപകരങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.