വയോജന ശില്പശാല സംഘടിപ്പിച്ചു


.
രാജപുരം :വയോജന വാരാചരണത്തിൻ്റെ ഭാഗമായി കേരള സിനിയർ സിറ്റിസൺസ് ഫോറം കള്ളാർ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കള്ളാർ പഞ്ചായത്തു പ്രസിഡൻ്റ് കെ.രജിത ഉദ്ഘാടനം ചെയതു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോസ് കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് വടക്കേമുണ്ട നാനിയിൽ സ്വഗ്രതവും ട്രഷറർ പി.എം.ജോൺ നന്ദിയും പറഞ്ഞു
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ.റോയി സംസാരിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗിസ് വയോജന ശാക്തികരണം കാലികപ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ആരോഗ്യത്തോടെ വയസ്സാകുക എന്ന വിഷയത്തെ അധികരിച് താലൂക്ക് ആശുപത്രിയിലെ ഡയറ്റിഷ്യൻ മൃദുല അരവിന്ദ് ക്ലാസ്സെടുത്തു.
.