സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയ്ക്ക് ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി.

രാജപുരം:  സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയ്ക്ക്
ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി.
ബളാംതോട് ടൗണിൽ സ്വാമിക്ക് സ്വീകരണം നൽകി.തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന സഭ കേരള റിട്ട.സ്പെഷൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ആർ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. മായത്തി ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ സംസാരിച്ചു. ജനറൽ കൺവീനർ കെ.പി.അജന്തകുമാർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ.അശോകൻ നന്ദി പറഞ്ഞു. ഒക്ടോബർ 4 മുതൽ 8 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് പ്രഭാഷണം നടക്കുക.