കള്ളാർ പഞ്ചായത്ത് വാർഷിക പദ്ധ തിയിൽ ഉൾപെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : കള്ളാർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പ്രസിഡന്റ് കെ.രജിത  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  എം.എം.സൈമൺ ആധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ശ്രീവിദ്യ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോയി.പി.എൽ, മെമ്പർമാരായ ലിറ്റി ജോസ്, മിനി ഫിലിപ്പ് , സാബു.സി.എം എന്നിവർ സംസാരിച്ചു. ക്യാമ്പിൽ, ഓർത്തോ, ഇഎൻടി, നേത്ര വിഭാഗം, ഫിസിഷ്യൻ, സ്കിൻ എന്നി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും, ഡോക്ടർ നിർദ്ദേശിച്ച മരുന്നും. സഹായ ഉപകാരണങ്ങളും വിതരണം നടത്തി. ആയുർവേദ ഡോക്ടറുടെ സേവനവും മരുന്നും നൽകി..176 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഇമ്പ്ലിമെന്റിങ് ഓഫീസർ ഡോ.ജാക്വലിൻ സ്വാഗതവും, ഹെൽത്ത് ഇൻസ്‌പെക്ടർ അനി തോമസ് നന്ദിയും പറഞ്ഞു.