രാജപുരം: ഒടയംചാലിലെ നല്ലമനസ്സുകള്‍ക്ക് ഉടമയായ ഇരുപത് ചെറുപ്പക്കാര്‍ ദിവസവും 18 രൂപ തോതില്‍ നിക്ഷേപിച്ച് പ്രതിമാസം 10000 രൂപ സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി മാത്യകയാകുന്നു. 10000 ചാരിറ്റി ഓടയംചാല്‍ എന്നാണ് ഈ കാരുണ്യ കൂട്ടായ്മയുടെ പേര്. ആദ്യ വിഹിതം ഒടയം ചാലിനടുത്ത് മടത്തില്‍ വളപ്പ് എന്ന സ്ഥലത്ത് താമസിക്കുന്ന കൂലിവേല ചെയ്യുന്ന ബാലകൃഷ്ണന്‍ എന്ന ആളുടെ മകന്‍ അതുല്‍ കൃഷണ 5 വയസ്സ് എന്ന കുട്ടിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.20000 ല്‍ ഒരാള്‍ക്ക് മാത്രം വരുന്ന ട്രാവറ്റ് സിന്‍ഡ്രോം എന്ന അസുഖമാണ് കുട്ടിക്ക്, ആറു മാസം പ്രായം മുതല്‍ ചികിത്സ നല്‍കുന്നുണ്ട്. ഇതു വരെ കുട്ടിക്ക് സംസാരശേഷി കൈവന്നിട്ടില്ല വിദേശഞ്ഞു നിന്ന് മരുന്ന് കൊണ്ടുവന്നു വേണം ചികിത്സ നടത്താന്‍ .ആയതിന് പ്രതിമാസം 50000 രൂപ വേണ്ടി വരും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.പണമില്ലാത്തതിനാല്‍ ഇതുവരെ പ്രസ്തുത മരുന്ന് ലഭ്യമായിട്ടില്ല. ചാരിറ്റി അംഗങ്ങളായ അശോക് കുമാര്‍ കോടോത്ത് ,മനോജ് കല്ലറില്‍, പ്രകാശന്‍ ചെന്തളം, അജയകുമാര്‍ ഉയിപ്പള്ളം, നിധിന്‍ ചെന്തളം, കൃപിന്‍ കുമാര്‍ ചെന്തളം, ജിതിന്‍ ചെന്തളം, പ്രസാദ് കല്ലറില്‍, രാജേഷ് കല്ലറില്‍, ഷിനോജ് കോടോത്ത്, ശ്രീജിത്ത് കല്ലറില്‍. എന്നിവര്‍ ചേര്‍ന്ന് സഹായ നിധി കൈമാറി.