കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക ജപ്തി ഭീഷണി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥയും ധര്‍ണാ സമരവും

രാജപുരം: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യ ജീവികളുടെ ആക്രമണം തടയുക, ജപ്തി ഭീഷണി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥയും ധര്‍ണാ സമരവും സംഘടിപ്പിക്കുമെന്ന് കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു 30ന് പനത്തടിയില്‍ വെച്ച് വിവിധ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരുടെ നേതൃത്വത്തില്‍ ഇതില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ അതില്‍ വാഹന പ്രചരണ ജാഥ ആരംഭിക്കും ഷാജിചാരത്ത് ലീഡറായി കൊണ്ടുള്ള ജാഥ രാവിലെ 9ന് കര്‍ഷക സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട് ഫ്‌ലാഗ് ഓഫ് ചെയ്യും. ജാഥ വൈകിട്ട് 6ന് പാണത്തൂരില്‍ സമാപിക്കും. നവംബര്‍ രണ്ടിന് പകല്‍ 11ന് കള്ളാര്‍ വില്ലേജ് ഓഫീസ് പരിസരത്ത് ധര്‍ണ സമരവും കണ്ണീര്‍ കഞ്ഞിവെപ്പും നടക്കും റവ ഫാ മോണ്‍ ജോസഫ് ഒറ്റപ്ലാക്കില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 30 ന് മലക്കല്ലില്‍ നിന്നും, കള്ളാര്‍ പഞ്ചായത്ത് പരിസരത്ത് നിന്നും സമര കേന്ദ്രത്തിലേക്ക് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. മാലക്കല്ല് നിന്നും ആരംഭിക്കുന്ന റാലി ഫാ തോമസ് പട്ടാകുളവും, കള്ളാറില്‍ ഫാ ബൈജു എടാട്ട് ഉദ്ഘാടനം ചെയ്യും. പകല്‍ 4 ന് നടക്കുന്ന സമാപന പൊതുസമ്മേളനം തലേശ്ശേരി അതിരൂപത സഹായമെത്രന്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാര്‍ ജേസഫ് പണ്ടാരശ്ശേരി അധ്യക്ഷനായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ ഫാ ജോര്‍ജ് പുതുപ്പറമ്പില്‍ ഫാ ജോര്‍ജ് വള്ളിമല, ആര്‍ സൂര്യനാരായണ ദട്ട്, ജോസ് പി തോമസ്, അജി ജോസഫ് ഷാജി ചാരത്ത് എന്നിവര്‍ പങ്കെടുത്തു

Leave a Reply