രാജപുരം: ബളാംതോട് മാച്ചിപ്പള്ളി റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് മാച്ചിപ്പള്ളി എം വി എസ് ബാലവേദി 21-വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക ആഘോഷം ‘ലൈബ്രറി കൗൺസിൽ കള്ളാർ പനത്തടി നേതൃത്വ സമിതി കൺവീനർ എ കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡൻറ് കെ ആതിര അധ്യക്ഷയായി. പി ശ്രീലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ഉഷ രാജു വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ കെ പത്മനാഭൻ, വനിതവേദി കൺവീനർ അനിത ദിനേശൻ, ഗീത രാജൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും, അഭിനന്ദ നന്ദിയും പറഞ്ഞു.