രാജപുരം: പെരുമ്പള്ളി അയ്യപ്പന്‍കോവില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ രാജപുരം ഹോളി ഫാമിലി പള്ളി വികാരി ഫാ.ജോര്‍ജ് പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ശിവഗിരിമഠം അനുഗ്രഹ പ്രഭാഷണം നടത്തി, ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണവും, അഷറഫ്ഖത്തിബ് പ്രഭാഷണവും നടത്തി, ആഘോഷ കമിറ്റി വര്‍ക്കിംഗ് കമിറ്റി ചെയര്‍മാന്‍ എം കെ ബാലകൃണന്‍, ‘മാതൃസമിതി പ്രസിഡന്റ് ഓമനകൃഷ്ണന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്നഗുരുസ്വാമിമാരെയും, ആദ്യകാലത്ത് അയ്യപ്പന്‍കോവിലിലെ ചായചിത്രം വരച്ച മണികണ്ഠനെയും ആദരിച്ചു. പ്രോഗ്രാം കമിറ്റികണ്‍വീനര്‍ ഇ കുഞ്ഞമ്പു മാസ്റ്റര്‍ സ്വഗതവും, ജയറാമന്‍ നന്ദിയും പറഞ്ഞു.