- രാജപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒടയംചാല്‍ പാലക്കാലില്‍ വാടക കെട്ടിടത്തില്‍ നിന്നും രാജപുരം എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ക്വിന്റല്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി പങ്കജ് ചൗഹാന് (20) നെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ രക്ഷപ്പെട്ടു. മലയോരത്തെ പാന്‍മസാല കടകളിലേക്ക് വില്‍പനക്കെത്തിച്ചതാണ് പുകയില ഉത്പന്നങ്ങളെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നു കരുതുന്നു. മലയോര മേഖലയില്‍ നിന്നും വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുന്നത് ആദ്യമായാണ്.