വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ കെ സതീഷ്, ഷീജാബെന്നി, എ അനീഷ്, ക്രിസ്മോന്‍ ബിജു എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യസന്തോഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മാജിക്ക്, നാടന്‍നാടന്‍പാട്ട്, കേക്ക് മുറിക്കല്‍ എന്നിവ സംഘടിപ്പിച്ചു.

Leave a Reply