രാജപുരം: വികലാംഗ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടിന് മാതൃകയായ ജെന്സണ് കുര്യനെ കാണാന്‍ ഡി .വൈ. എസ്.പി ബാബു പെരിങ്ങോത്ത് വീട്ടിലെത്തി. രണ്ടര വര്‍ഷം മുന്‍പ് വീട്ടിലേക്കുള്ള കാല്‍നടയാത്രയില്‍ ഉണ്ടായ വീഴ്ചയില്‍ സ്പൈനല്‍കോഡ് തകര്‍ന്ന് നെഞ്ചിനു താഴെ ശരീരം തളര്‍ന്ന് കിടപ്പിലായ മാലക്കല്ല് ചുള്ളിയോടിയിലെ വാരണാക്കുഴിയില്‍ കുര്യന് – ലീലാമ്മ ദമ്പതികളുടെ മകന് ജെന്സന് കുര്യനെ കാണാന്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി .ബാബു പെരിങ്ങോത്ത് എത്തിയത്. തനിക്ക് ലഭിച്ച വികലാംഗ പെന്ഷന് തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ജെന്സണ് മാധ്യമശ്രദ്ധ നേടിയിരുന്നു. ബാബു പെരിങ്ങോത്ത് രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്ന അവസരത്തിലാണ്, ജനശ്രീ പനത്തടി മണ്ഡലം ചെയര്മാന് രാജീവ് തോമസിന്റെ നിര്‍ദ്ദേശാനുസരണം രാജപുരം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ.കൃഷ്ണന്, രാമചന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ചന്ദ്രന്, ഹരീഷ് എന്നിവരെ ജെന്സണ് പെന്ഷന് തുക ഏല്‍പ്പിച്ചത്. അന്ന് ജെന്‍സന്റെ വീട്ടിലെത്തി ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ ജെന്‍സനെ കാണാന്‍ താന്‍ എന്തായാലും എത്തുമെന്ന് ഫോണിലൂടെ ഉറപ്പ് കൊടുത്തിരുന്നു … പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു. ജെന്സണ് സമ്മാനമായി രണ്ടായിരത്തോളം രൂപ വിലവരുന്ന പുസ്തങ്ങളുമായാണ് ബാബു പെരിങ്ങോത്ത് ചുള്ളിയോടിയിലുള്ള ജെന്‍സണ്‍ന്റെ വീട്ടില്‍ എ്തിയത്.