കെഎസ് ടിഎ ജില്ലാ കമ്മിറ്റി കള്ളാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ കൈമാറി
പൂടംകല്ല്: കെഎസ്ടിഎ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്റർ നൽകുന്നതിൻ്റെ ഭാഗമായി കാസർഗോഡ് ജില്ലാ കമ്മിറ്റി കളളാർ പഞ്ചായത്തിന് എല്ലാ വാർഡുകളിലേക്കുമുള്ള ഓക്സിമീറ്റർ കൈമാറി. ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് നൽകി ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം പനത്തടി ഏരിയാ കമ്മിറ്റി അംഗം പി.കെ.രാമചന്ദ്രൻ , പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ , അസിസ്റ്റൻ്റ് സെക്രട്ടറി രവീന്ദ്രൻ, കളളാർ ലോക്കൽ സെക്രട്ടറി രാഘവൻ , പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കെ.എസ്.ടി.എ. ജില്ലാ ജോ. സെക്രട്ടറി കെ.വി.രാജേഷ്, കെ.വി.രാജൻ, ഉണ്ണികൃഷ്ണൻ, സനൽ, മേഴ്സി എന്നിവർ പങ്കെടുത്തു.