കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ്

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടാണെന്ന് യൂത്ത് കോൺഗ്രസ് രാജപുരം യൂണിറ്റ് കുറ്റപ്പെടുത്തി. പത്ത് വർഷമായി എം.എൽ.എയും മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ മലയോരത്തോട് തുടർച്ചയായ അവഗണനയാണ് കാണിക്കുന്നത്. ജില്ലയിലെ മറ്റ് എം.എൽ.എമാർ പ്രാദേശിക റോഡുകൾപോലും മെക്കാഡം ചെയ്യാൻ മുൻകൈ എടുക്കുമ്പോൾ സ്വന്തം മണ്ഡലത്തിലെ പ്രധാന റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കാൻ കഴിയാത്ത എം.എൽ.എയിൽ നിന്നും വരുന്ന അഞ്ച് വർഷവും കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ലയെന്ന് യോഗം കുറ്റപ്പെടുത്തി. മെക്കാഡം ടാറിംഗ് നടപടികൾ അടിയന്തരമായി തുടങ്ങിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡണ്ട് സ്വരുൺ സൈമൺ അധ്യക്ഷത വഹിച്ചു. നിഥുൻ വേങ്ങയിൽ, ലല്ലു ജയിംസ് എന്നിവർ സംസാരിച്ചു.

Leave a Reply