- കാലിച്ചാനടുക്കം: അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിത്രം ,പോസ്റ്റര്‍ എന്നിവ തയ്യാറാക്കി. ഹെഡ്മാസ്റ്റര് ശ്രീ.കെ.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.വിജയകൃഷ്ണന് പി സ്വാഗതം പറഞ്ഞു. ജയ ശ്രീ.പി.വി നന്ദി പറഞ്ഞു. തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മയ്യങ്ങാനം തോട് സന്ദര്‍ശിക്കുകയും ജലസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഭൂമിയില്‍ മൂന്നില്‍ രണ്ട് ഭാഗം ജലമാണെങ്കിലും ശുദ്ധജലം വളരെ കുറവാണെന്നും ജലസംരക്ഷണത്തിന് കുന്നുകളും വയലുകളും ചതുപ്പ് പ്രദേശങ്ങളും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ് .ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നു തന്നെ ആരംഭിക്കണം. വര്‍ധിച്ചു വരുന്ന കുഴല്‍ കിണറുകള്‍ നാളെയുടെ ജലമാണ് ഊറ്റുന്നത് എന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു.ശ്രീ.ഭാസ്കരന് വി.കെ നേതൃത്വം നല്കി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് ,സയന്‍സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ നടന്നത്.