പൂടംകല്ല്: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ ഒരു ഭാഗത്തെ അസ് ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. മുണ്ടോട്ടെ പേഴുംകാട്ടില്‍ സോഫി അബ്രഹാമിന്റെ വീടിന്റെ ഒരു ഭാഗത്തെ ഷീറ്റുകളാണ് തകര്‍ന്നത്. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് സ്ഥലം സന്ദര്‍ശിച്ചു.