കെപിഎസ് ടി എ കാസർകോട് ജില്ലാ കമ്മിറ്റിപൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോവിസ് പ്രതിരോധ സാധന സാമഗ്രികൾ നൽകി

പൂടംകല്ല്: കെപിഎസ് ടിഎ കാസർകോട് ജില്ലാ കമ്മിറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ സാധന സാമഗ്രികൾ നൽകി.പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടിഎ ജില്ല വൈസ് പ്രസിഡന്റ് ടി.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.സി.സുകു സാമഗ്രികൾ ഏറ്റുവാങ്ങി. വാർഡംഗം ബി.അജിത്ത്കുമാർ, മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ പ്രധാനാധ്യാപകൻ എം.എ.സജി, രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എ.ഒ.ഏബ്രഹാം, എച്ച്.ഐ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply