പനത്തടി പതിനഞ്ചാം വാർഡിൽ പൂടൻകല്ലടുക്കം കമ്മ്യൂണിറ്റി ഹാളിൽ കൊറോണ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി” പുനർജനി “ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
പനത്തടി: പതിനഞ്ചാം വാർഡിൽ പൂടൻകല്ല് അടുക്കo കമ്മ്യൂണിറ്റി ഹാളിൽ കൊറോണ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി” പുനർജനി പദ്ധതി “ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ആയുർവേദ മരുന്നും മാസ്ക്, സോപ്പ്, തുടങ്ങിയവ വിതരണം ചെയ്തു ക്യാമ്പ് വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉത്ഘാടനം ചെയ്തു, മെഡിക്കൽ ഓഫീസർ ദൃശ്യ ബോധവൽകരണ ക്ലാസും പരിശോധനയും നടത്തി. ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭവാനി സിസ്റ്റർ, കൃഷ്ണൻ മുന്തന്റെമൂല, എഡിഎസ് പ്രസിഡണ്ട്, സെക്രട്ടറി, ആർആർടി വളണ്ടിയർമാർ പങ്കെടുത്തു.