രാജപുരം: കൊട്ടോടി ചീറ്റക്കാല്‍ തട്ടിലെ ചെങ്കല്‍ ക്വാറിയില്‍ അഗാധ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ, പോലീസ് അധികൃതര്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് ക്വാറിയില്‍ ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് വാര്‍ഡംഗം എം.കൃഷ്ണകുമാര്‍ തഹസില്‍ദാര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തിയത്.
ഉരുള്‍ പൊട്ടലിനുള്ള സാധ്യത ഉള്ളതിനാല്‍ സമീപവാസികള്‍ ഭീതിയിലാണ്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍. പോലിസ്, ജാഗ്രത സമിതി അംഗങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു