പനത്തടി പഞ്ചായത്തിലെ പെരുതടി ജനവാസ കേന്ദ്രത്തിൽ കാട്ടനകൾ കൃഷികൾ നശിപ്പിച്ചു
റാണിപുരം: കഴിഞ്ഞ രാത്രിയിൽ പനത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ പെരുതടി ജനവാസ കേന്ദ്രത്തിൽ കാട്ടന ഇറങ്ങി കൃഷി നശിപ്പിച്ചു. എൻ.എ. പ്ലാന്റേഷൻ വഴി ഇറങ്ങിയ കാട്ടന കെ.രാഘവൻ, ബാബു നായ്ക്ക്, ബി.ദാമോധരൻ എന്നിവരുടെ തെങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്.