രാജപുരം സെന്റ് പയസ് കോളജിൽ അന്താരാഷ്ട്ര വെബിനാർ പരമ്പര നാളെ ആരംഭിക്കും.

രാജപുരം: സെന്റ് പയസ് കോളേജിൽ അന്താരാഷ്ട്ര വെബിനാർ പരമ്പര നാളെ ആരംഭിക്കും ഓഗസ്റ്റ് 3 മുതൽ 13 വരെ ലോക പ്രശസ്ത സർവ്വകലാശാല പ്രൊഫസർമാരെയും ഗവേഷകരയും ഉൾപ്പെടുത്തി ആണ് രാജരം കോളേജിൽ അന്താരാഷ്ട്ര വെബിനാർ നടത്തുന്നത്.
സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ നൂതന ആശയങ്ങൾ എന്ന വെബിനാർ, സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓഗസ്റ്റ് മൂന്നിന് ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല എമിരേറ്റ് പ്രൊഫസർ ഡോ.പി.ആർ.സുധാകരൻ ഉദ്ഘാടന വേളയിൽ മുഖ്യപ്രഭാഷണം നടത്തും കോളേജ് മാനേജർ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷനാകും.
ഓഗസ്റ്റ് 4 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ മാനേജ്മെന്റ് ട്രെയിനർ ഡോ ബാബു സാവിയോ പഞ്ചാൻ കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ ഫെലിക് ബാസ്റ്റ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും
ഓഗസ്റ്റ് 5 ന് ഐ ബി എം ഉദ്യോഗസ്ഥൻ വിഷ്ണു ബോസ്, മരിയൻ കോളേജ് കുട്ടിക്കാനം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജേഷ് ജോർജ് ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും

ഓഗസ്റ്റ് 6 ന് ഗ്ലോബൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മാഞ്ചസ്റ്റർ സർവകലാശാല യുകെ സീനിയർ ലക്ചർ ഡോ.റോയ് ഹോർണർ, എഴുത്തുകാരി നിഷ ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും

ഓഗസ്റ്റ് 7ന് സ്വീഡനിലെ ഉഫ്സല സർവ്വകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.ഹിമാൻഷു മിശ്ര, ചെക്ക് റിപ്പബ്ലിക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓർഗാനിക് കെമിസ്ട്രി പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോക്ടർ ദേരാ ഗംഗോപാധ്യായ, അയർലണ്ടിലെ എന്ന് ആൻഡ് യങ് ഉദ്യോഗസ്ഥൻ ഡി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഓഗസ്റ്റ് 8 ന് – ഇന്ത്യൻ സ്ക്രീൻ റൈറ്റർ ബോബി സഞ്ജയ്, മ്യൂസിക് ഡയറക്ടർ & പ്ലേബാക്ക് സിംഗർ അൽഫോൻസ് ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഓഗസ്റ്റ് 9 ന് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ സീനിയർ ലക്മർ ഡോ ഡോണെല്ല കാർ യു മാഞ്ചസ്റ്ററിലെ ലാൻകാസ്റ്റർ യൂണിവേഴ്സിറ്റി സീനിയർ ലറർ ഡോ കരോളിൻ ഡൗൺസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയും കേളേ സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ മെമ്പർ സെക്രട്ടറിയുമായ ഡോ വി ബാലകൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഓഗസ്റ്റ് 10 ന് അമേരിക്കയിലെ യൂണിവിറ്റി ഓഫ് സതേൺ കാലിഫോർണിയ അസിസ്റ്റന്റ് എസ് നായർ, കുസാറിലെ സീനിയർ കൺസൾട്ടന്റ് മാസിസ്റ്റ് ഡോ വീപീയ വി റോഡെൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഓഗസ്റ്റ് 11 ന് ലണ്ടനിലെ യർ പബ്ലിഷിംഗ് മാനേജിങ് എഡിറ്റർ അപ്ലോണിയ ജോസഫിൻ റോസ് അവതരിപ്പിക്കും.

ഓഗസ്റ്റ് 12 ന് അമേരിക്കയിലെ ജോൺസൺ . ജോൺസൺ ഇന്റലിജന്റെ ഓട്ടോമേഷൻ ലീഡി ചിറ്റിലപ്പിള്ളി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസിഡന്റ് റാഞ്ചി അസിസ്റ്റന്റ് പ്രൊഫസർ ഡോ ആർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും
ഓഗസ്റ്റ് 13 ന് നൂട്ടാനിക് ബാംഗ്ലൂർ ബി എച്ച് ആർ എസ് മാർ ഡാനിഷ് ജോർ പ്രബന്ധമവതരിപ്പിക്കും. സമാപന സന്ദേശം കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാ ശവൻ നൽകും കേരളം കേന്ദ്ര സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻ സ് ആൾഡ് പൊളിറ്റിക് പ്രഫ. ജോൺ മൂലക്കാട്ട് സ്റ്റീഫൻ , കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംബന്ധിക്കും

Leave a Reply