രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം കര്‍ഷകര്‍ക്ക് ഉള്ള ഉത്സവകാല ഇന്‍സെന്റീവ് വിതരണവും ഓണക്കിറ്റ് വിതരണവും പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.കോവിഡ് രോഗികള്‍ക്ക് ഉള്ള കിറ്റ് വിതരണവും എസ് എസ് എല്‍ സി , പ്ലസ് ടു വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു .വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാ അരവിന്ദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രീയ ശിവദാസന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് .കെ.ജെ. സജിനിമോള്‍ ,മില്‍മ P പി ആന്‍ഡ് ഐ സൂപ്പര്‍വൈസര്‍ വി.പി.അനീഷ് എന്നിവര്‍ സംബന്ധിച്ചു സംഘം പ്രസിഡന്റ് കെ.എന്‍.സുരേന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ സ്വാഗതവും ഡയറക്ടര്‍ എ.പി.ബാലചന്ദ്രന് നന്ദിയും പറഞ്ഞു