പാണത്തൂര്‍ : പള്ളിക്കാലില്‍ ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറില്‍ വീണ കുട്ടികളായ ആമിന്ഷാദി(4), നഫീസത്ത് മിസരിയ(6) എന്നിവരെ രക്ഷപ്പെടുത്തിയ അയല്‍വാസിയും കരിങ്കല്‍ ക്വാറി തൊഴിലാളിയുമായ പള്ളിക്കാലിലെ കുമാരനെ രാജപുരം പോലീസ് അഭിനന്ദിച്ചു. ഓണക്കോടിയും ഓണകിറ്റും നല്കി. കുമാരന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്നും സമൂഹത്തിന് മാതൃകയാണന്നും സി ഐ വി.ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു.