സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

പനത്തടി: സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറോളോം കുടുംബങ്ങൾക്കാണ് സേവാഭാരതി പനത്തടി ഇന്ന് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. രാവിലെ മുതൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഭക്ഷ്യകിറ്റ് വിതരണത്തിൽ പ്രസിഡൻ്റ് ആർ.പ്രേംകുമാർ , സെക്രട്ടറി കെ.സി.പ്രദീപ് കുമാർ , ജോ: സെക്രട്ടറി രാഹുൽ പുളിംകൊച്ചി, സേവാ പ്രമുഖ് എൻ.ആർ.ദിലീപ്, കെ.എൻ.കൃഷ്ണൻകുട്ടി, പ്രതീഷ് പനത്തടി, മഞ്ജു പാണത്തൂർ, സന്തോഷ് മായത്തി, ശ്യം കുമാർ ബീംബുംകാൽ, മനുരാജ് ബീംബുംകാൽ എന്നിവർ സംബന്ധിച്ചു.

Leave a Reply