ചുള്ളിക്കര: വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കാന്‍ മലയോരത്ത് പച്ചക്കറികള്‍ യഥേഷ്ടമെത്തി. ഓണമാഘോഷിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ ഓണാഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ജനങ്ങള്‍. ഏറെക്കാലമായി കച്ചവടം കുറവായിരുന്ന വ്യാപാരികള്‍ ഏറെ പ്രതീയയോടെയാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ചുള്ളിക്കര, പൂടംകല്ല് കേന്ദ്രങ്ങളിലെ പച്ചക്കറി വ്യാപാരികള്‍ കടകള്‍ നിറയെ പച്ചക്കറികള്‍ ഇറക്കിയിട്ടുണ്ട്. ഓണത്തിനെങ്കിലും നല്ല കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണിവര്‍.