രാജപുരം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 ഇയുടെ 2020-2021 വര്‍ഷത്തെ ഓക്സിജന്‍ ചലഞ്ച് പ്രോജക്റ്റിന്റെ ഭാഗമായി കള്ളാര്‍ പെയിന്‍ കെയര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് നല്കി :
ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു.. ലയണ്‍സ് ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് കോളിച്ചാല്‍ പ്രസിഡണ്ട് കണ്ണന് നായര്‍, സെക്രട്ടറി സെബാന് കാരക്കുന്നേല്‍, മുന്‍ പ്രസിഡണ്ട് ആര്.സൂര്യനാരായണ ഭട്ട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി സിക്രട്ടറി ഒ.ജെ.മത്തായി സ്വാഗതവും, ജയിന് പി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.