എംബിബിഎസ് പൂർത്തിയാക്കിയ ബളാംതോട്ടെ ഡോ. വൈഷ്ണവ് പി നായരെ പഞ്ചായത്തംഗം കെ.ജെ.ജെയിംസ് അനുമോദിച്ചു.
ബളാംതോട്: എംബിബിഎസ് ഇന്റേണൽ ഷിപ് പൂർത്തിയാക്കിയ ബളാംതോട്ടെ സി.എസ്.പ്രദീപ് കുമാറിന്റെ മകൻ ഡോ. വൈഷ്ണവ് പി നായർക്ക് പനത്തടി പഞ്ചായത്ത് പത്താം വാർഡംഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി. കെ.ജെ.ജയിംസ് ഉപഹാരം കൈമാറി.
മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജോർജ് വർഗീസ്, വി.ജെ.അന്റണി, രാഘവൻ കാപ്പിത്തോട്ടം, ബിനു ശങ്കർ, മഹേഷ് കാപ്പിത്തോട്ടം, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.