രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 6,7,8,12 എന്നീ വാര്‍ഡുകളില്‍ മാത്രമാണ് പോസിറ്റീവ് നിരക്ക് ഉള്ളത്. മലയോര പഞ്ചായത്തായതിനാല്‍ തൊട്ടടുത്ത പനത്തടി ഗ്രാമപഞ്ചായത്തിലേയ്ക്ക് വാഹനങ്ങള്‍ കടന്നുപോകേണ്ടതിനാല് പഞ്ചായത്ത് മൊത്തമായും അടച്ചിടുന്നത് വളരെ പ്രയാസമേറിയതാണ്. കൂടാതെ സ്റ്റേറ്റ് ഹൈവേയും, ഇന്റര്‍സ്റ്റേറ്റ് റോഡും കടന്നുപോകുന്ന പഞ്ചായത്താണ്. നിലവിലുള്ള കാറ്റഗറി പ്രകാരം ഓരോ ടൌണുകളിലും രണ്ടോ മൂന്നോ കടകള്‍ മാത്രമാണ് അടച്ചിടേണ്ടിവരുന്നത്. ഇത്തരം കച്ചവടക്കാര്‍ പരാതിയുമായി പഞ്ചായത്തില്‍ വരികയും ആത്മഹത്യ ഭീഷണിപോലും മുഴക്കിയിട്ടുണ്ട്. ആയതിനാല്‍ പോസിറ്റീവ് ആയ പ്രദേശങ്ങളും, സ്ഥലങ്ങളും മാത്രം മൈക്രോ കരണ്ടയ്മെന്റ് സോണ്‍ ആക്കുന്നതിനും, പഞ്ചായത്തിന് സമ്പൂര്‍ണ്ണ ലോക്ക് ഡൌണില്‍ നിന്നും ഇളവ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടറോട് പ്രസിഡന്റ് ടി.കെ.നാരായണന് അപേക്ഷിച്ചു.