കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം :
മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻ.
നീലേശ്വരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷക്കാലമായി ജോലിയില്ലാതായി ജീവിതം വഴിമുട്ടി നിൽക്കുന്ന കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കണ്ണൂർ – കാസർകോട് ജില്ലാ മേക്കപ്പ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നീലേശ്വരം – കാഞ്ഞങ്ങാട് മേഖല വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെറുവത്തൂർ സാരംഗി കലാക്ഷേത്രയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിജയകുമാർ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ജോബി നവരസ, സിദ്ധാർത്ഥൻ, അനിരുദ്ധൻ, രഞ്ജിത്ത് മൂന്നാം കുറ്റി, മോഹനൻ ആനിക്കാട്, കെ.രമേശൻ, പുരുഷു, റെജി കുമാർ കമ്പല്ലൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി രവീന്ദ്രൻ കൊട്ടോടി സ്വാഗതവും ട്രഷറർ രഞ്ജിത്ത് മൂന്നാംകുറ്റി നന്ദിയും പറഞ്ഞു. ഭാരവാഹികൾ :
വിജയകുമാർ ചെറുവത്തൂർ ( പ്രസിഡന്റ്), റെജി കുമാർ കമ്പല്ലൂർ ( വൈസ് പ്രസിഡന്റ്), രവീന്ദ്രൻ കൊട്ടോടി ( സെക്രട്ടറി), ജോബി നവരസ ( ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് മൂന്നാംകുറ്റി (ട്രഷറർ).