പനത്തടി പഞ്ചായത്തില്‍’കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സി ഐ എഫ് ലോണ്‍ വഴിയുള്ള മൃഗസംരക്ഷണ മേഖല ‘കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. കണ്‍വീനര്‍ പി.പി പുഷ്പലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി.മാധവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി എച്ച്.ഇഖ്ബാല്‍ ആശംസ അറിയിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് സെക്രട്ടറി, സി ഡി എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. മെമ്പര്‍ സെക്രട്ടറി ജോസ് അബ്രഹാം നന്ദി പറഞ്ഞു

Leave a Reply