പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം:പാണത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.മലയോര ഗ്രാമത്തിന്റെ ചിരകാല അഭിലാഷമായിരുന്ന എസ് പി സി സ്‌ക്കൂള്‍ യൂണിറ്റിന്റെ റും ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടന പരിപാടി വീക്ഷിക്കുന്നതിന് പ്രത്യേക സജ്ജമാക്കിയ വേദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രക്ഷിതാക്കള്‍ പരിപാടി വീക്ഷിച്ചു. പിടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ വി.ഉണ്ണികൃഷ്ണന്‍ യൂണിറ്റിന്റെ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. സംസ്ഥാന പോലീസ് മേധാവി സ്‌ക്കൂളിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ചടങ്ങില്‍ വെച്ച് സ്‌ക്കൂള്‍ മേധാവി ‘ജസിന്ത ജോണിന് കൈമാറി. വെള്ളരിക്കുണ്ട് ജോ: ആര്‍ ടി ഒ സുജാത, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ സിമി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രിസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സി പി ഒ കെ.എസ്.ഷീജ നന്ദി പറഞ്ഞു. തുടര്‍ന്ന് മധുര പലഹാര വിതരണം നടത്തി.

Leave a Reply