രാജപുരം: ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നായ്ക്കയം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസുകളിലേക്ക് സമഗ്ര ശിക്ഷ കേരള ബി ആര്‍ സി ഹോസ്ദുര്‍ഗ് അനുവദിച്ച പ്രവര്‍ത്തന മൂലകളുടെ ഉദ്ഘാടനം ബി ആര്‍ സി ട്രെയിനര്‍ രാജഗോപാലന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് സി കൃഷ്ണന്‍ മണിവാതില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ പിടിഎ പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന്‍, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുജിത, മിനി എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ കളി രീതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പഞ്ചേന്ദ്രിയ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ ഈ പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തന കോര്‍ണറു കള്‍ സജ്ജീകരിച്ചത് ‘ അഭിനയ മൂല, നിര്‍മ്മാണ മൂല, ചിത്രകലാ മൂല സംഗീത മൂല വായന മൂല ഗണിത മൂല, ശാസ്ത്ര മൂല എന്നിങ്ങനെ ഏഴോളം മുലകളിലെ പഠനോപകരണങ്ങള്‍ ഇനി മുതല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രയോജനപ്പെടുത്തും ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പി.സി വിജയമ്മ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സ്വാതി മോഹന്‍ നന്ദിയും പറഞ്ഞു