രാജപുരം: കൊട്ടോടിയിലെ ഗംഗാധരന്റെ ചികിത്സയ്ക്ക് കൊട്ടോടി യുവശക്തി സ്വയം സഹായ സംഘത്തിന്റെ കൈത്താങ്ങ്. സംഘത്തിന്റെ ഒരാഴ്ചത്തെ സമ്പാദ്യമായ 2000 രൂപ ചികിത്സാ സഹായ സമിതിക്ക് കൈമാറി. കൊട്ടോടി യുവശക്തി ക്ലബ് ഓഫിസില്‍ നടന്ന ചടങ്ങില്‍ സംഘം സെക്രട്ടറി ആര്.രാജേഷില്‍ നിന്നും സഹായ സമിതി വര്‍ക്കിങ് ചെയര്മാന് കള്ളാര്‍ പഞ്ചായത്തംഗം പി.ജോസ് തുക ഏറ്റുവാങ്ങി. കണ്‍വീനര്‍ രവീന്ദ്രന് കൊട്ടോടി, ജോ.കണ്‍വീനര്‍ ബിനോയ് പെരുമ്പടപ്പില്‍ , സംഘം പ്രസിഡന്റ് കെ.രാജേഷ്, ട്രഷറര്‍ ടി.ഉദയന്‍, സംഘാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.