ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ തല ശില്‍പശാല റാണിപുരത്ത് ആരംഭിച്ചു.

രാജപുരം: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കില ട്രെയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാ തല ദ്വിദിന ശില്‍പശാല റാണിപുരം ഡി ടി പി സി റിസോര്‍ട്ടില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി.ഉഷ, രാജു കട്ടക്കയം, ടി.കെ.രവി എന്നിവര്‍ സംസാരിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സിഇഒ കെ.വി.
മദന്‍ മോഹന്‍ , കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിയംഗം കണ്ണന്‍ നായര്‍, സ്റ്റേറ്റ് റിസോര്‍സ് പേഴ്‌സണ്‍ എസ്. ജമാല്‍ എന്നിവര്‍ ക്ലാസെടുത്തു. ശില്‍പശാല വൈകുന്നേരം വെള്ളിയാഴ്ച സമാപിക്കും.

Leave a Reply