
പാണത്തൂര്‍ : മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പാണത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ 65 മത് കേരള പിറവി ദിനം ആഘോഷിച്ചു. ബാങ്ക് ഇന്ചാര്ജ് സുമിയ ജോസഫ് സ്വാഗതം ചെയുകയും,പ്രഭ രാജീവ് അദ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്ത പരിപാടി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ പനത്തടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹരിദാസ് ,സൗമ്യമോള്‍ ,ജില്ലാബാങ്ക് മാനേജര്‍ ഉണ്ണികൃഷ്ണന്‍ ,വ്യാപാരി വ്യവസായി പാണത്തൂര്‍ യൂണിറ്റ് സെക്രട്ടറി സുനില്‍ കുമാര്‍ പി എന്‍ ,തുടങ്ങിയവര്‍ പങ്കെടുത്തു .
പാണത്തൂര്‍ ശാഖയിലെ മികച്ച കര്‍ഷകരായ മഠത്തില്‍ കുമാരന്‍ വി വി ,ഷൈനി അഗസ്റ്റിന്‍ ,സെന്‍ ഇ തോമസ് എന്നിവരെ പ്രസന്ന പ്രസാദ് ,രാമചന്ദ്ര സരളായ ജോണി തോലമ്പുഴ എന്നിവര്‍ പൊന്നാട അണിയിച്ച് മെമന്റ്റോ നല്‍കി ആദരിച്ചു .തദവസരത്തില്‍ ഐവിന്‍ ജോസഫ് (സ്റ്റാഫ്) ആശംസകള്‍ അറിയിച്ചു .സൊസൈറ്റിയുടെ പരിപാടി വന്‍വിജയമാക്കാന്‍ സന്നിഹിതരായവര്‍ക്കും അതിലുപരി സൊസൈറ്റിയുടെ പ്രസിഡന്റ് രാഹുല്‍ ചക്രപാണിക്കും ,സി ഇ ഓ സണ്ണി അബ്രഹമിനും പുണര്‍വ് ഇ ടി (സ്റ്റാഫ്) പ്രത്യേകം നന്ദി അറിയിച്ചു .