രാജപുരം: നവംബര്‍ 3 ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി മോണിംഗ് ഫാം യുവത കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കോളിയാറില്‍ ചെയ്ത കരനെല്‍ കൃഷിയില്‍ നിന്നും ലഭിച്ച അരി ഉപയോഗിച്ച് പായസം വച്ച് അട്ടക്കണ്ടം ഗവണ്മെന്റ് എല്‍ പി സ്കൂള്‍, അംബ്രോ
സദന് വൃദ്ധമന്ദിരം, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.
അട്ടക്കണ്ടം ഗവണ്മെന്റ് എല്‍പി സ്കൂളില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആല്ബിന് മാത്യു ഉദ്ഘാടനം ചെയ്തു..പനത്തടിബ്ലോക്ക് കമ്മിറ്റി അംഗം എം.വി.ജഗന്നാഥ്, സി പിഎം കാലിച്ചനടുക്കം ലോക്കല്‍ കമ്മിറ്റി അംഗം മധു കോ ളിയാര്, ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ വി.വി.അഭിനവ്, പി.കെ.ശ്രീജ, സി.വി.സേതുനാഥ്, വി.ഭാസ്കരന്, എം.വി.തമ്പാന്, ഇ.രാമകൃഷ്ണന്, പി.വി.രാഹുല്‍, എം.സൂരജ്, എം.വി.കൃഷ്ണദാസ് , വി.വി.വിഷ്ണു, വി.ശശീന്ദ്രന്, വി.രാജന്, പവിത്രന്, തുടങ്ങിയവര്‍ നേതൃത്വം നല്കി