രാജപുരം: കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ 8-9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം നടത്തി. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്ത വികാസം ലക്ഷ്യബോധം കരിയര്‍ ഡവലപ്പ്മെന്റ് മുതലായ ഗുണങ്ങള്‍ പാകപ്പെടുത്തി എടുക്കുന്നതിന് വേണ്ട തുടര്‍ പരിശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. കെ സി സി അതിരൂപതാ വൈസ് പ്രസ്സിഡന്റ് ബാബു കദളിമറ്റം ഉല്‍ഘാടനം ചെയ്തു. കെസിസി മാലക്കല്ല് യൂണിറ്റ് ചാപ്ലിന് ഫാ.ബെന്നി കന്നുവെട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജഫ്രിന് തണ്ടാശ്ശേരില്‍, രാജപുരം ഫോറോനാ പ്രസ്സിഡന്റ് സജി കുരുവിനാവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാലക്കല്ല് യൂണിറ്റ് പ്രസിഡന്റ് ടോമി വാഴപ്പിള്ളില്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ബിനീഷ് വാണിയപുരയിടത്തില്‍ നന്ദിയും പറഞ്ഞു. ജോസ് തയ്യില്‍ ക്ലാസെടുത്തു . ഭാരവാഹികളായ ബിജു വട്ടപ്പറമ്പില്‍ ടോമി നെടും തൊട്ടിയില്‍, ടോമി ചെട്ടിക്കത്തോട്ടത്തില്‍ എന്നിവരും എക്സിക്കുട്ടീവ് അംഗങ്ങളായ എബ്രഹം കടുതോടില്‍, ബേബി ചെട്ടിക്കത്തോട്ടം, ടോമി എടയോടിയില്‍ ജോസ് വാര്ണാംകുഴിയില് എന്നിവര്‍ നേതൃത്വം നല്കി.