ലോറി അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്ത് തടിലോറി മറിഞ്ഞ് മരണപ്പെട്ട പാണത്തൂർ കുണ്ടുപ്പള്ളിയിലെ കെ.എം മോഹനൻ, എങ്കപ്പു, നാരായണൻ കെ ,വിനോദ് എന്നിവരുടെ വീടുകൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു.യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രികൾ, ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബൽരാജ്, ജില്ലാ സെക്രട്ടറി എൻ മധു, ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ, മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി, കെ.കെ.വേണുഗോപാൽ, എം.ഷിബു, ആർ.സൂര്യനാരായണ ഭട്ട് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു