- രാജപുരം: ഹോളി ഫാമിലി എല്‍.പി. സ്കൂളും ഹയര്‍ സെക്കണ്ടറി സ്കൂളും സംയൂക്തമായി രാജപുരം ടൗണില്‍ മികവുത്സവം നടത്തി. 2017-2018 അദ്ധ്യയന വര്‍ഷത്തെ മികവുകളും പഠനത്തെളിവുക്കളും പ്രദര്‍ശിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, സ്കൂള്‍ മനേജര്‍ ഫാ. ഷാജി വടക്കേതൊട്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പെണ്ണമ്മ ജെയിംസ്, വാര്‍ഡ് മെമ്പര്‍ എം.എം. സൈമണ്‍, മിനി രാജു, റ്റി.യു. മാത്യു, സജി മണ്ണൂര്‍, സിസ്റ്റര്‍ ബെസി, എം.എ. സജി എന്നിവര്‍ സന്നിഹിതരായിരുന്നു.