- രാജപുരം: കാശ്മീരിലെ കൊലപാതകത്തിനെതിരെയും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനത്തിനെതിരെയും രാജപുരം ഫൊറോന കെ.സി.വൈ.എല്ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗവും പ്രതിഷേധറാലിയും നടന്നു. മെഴുകുതിരി കത്തിച്ച് രാജപുരം ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ നൂറോളം യുവതിയുവാക്കള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ലിജോ വെളിയംകുളം, അഖില്‍ പൂഴിക്കാല എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജിന്‍സ് കണ്ടക്കാട്ട്, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി എന്നിവരുo നേതൃത്വം നല്കി.