കൊട്ടോടി ചീച്ചക്കയത്ത് ലോറിനിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു

  • രാജപുരം: കാസര്‍ഗോഡ് ഭാഗത്തുനിന്നും വളവുമായി വന്ന ലോറി കൊട്ടോടി ചീച്ചക്കയത്ത് നിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി നൂറുമീറ്ററോളം റോഡ് സൈഡിലെ ഭിത്തിയില്‍ ഉരസിനിര്‍ത്താന്‍ ശ്രമിച്ചങ്കിലും കഴിയാതെയിരുന്നപ്പോഴാണ് കുഴിയിലേയ്ക്ക് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന ബല്ലാരി സ്വദേശികളായ ഡ്രൈവര്‍ ഇമ്രാന്‍ ,ഇല്ല്യാസ്, മലേഷ്, ശങ്കര്‍, നീലേഷ്, എന്നിവരെ പൂടംകല്ല് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ആട്ടിന്‍ കാട്ടവുമായി വന്ന ലോറി നിയന്ത്രണം വിട്ട് റബര്‍ തോട്ടത്തിലേയ്ക്ക് മറിഞ്ഞത് പത്തോളം റബര്‍ മരങ്ങള്‍ ഒടിച്ച് 50 അടി താഴ്ചയിലാണ് നിന്നത്. ലോറിയുടെ ഭാഗങ്ങള്‍ മുഴുവന്‍ ചിതറി തെറിച്ച നിലയിലാണ.് 12 മണിയോടെ പരിസരവാസികള്‍ വന്‍ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കുടുകയായിരുന്നു. സമീപത്തെ വീട്ടുകാരനും നാട്ടുകാരും ചേര്‍ന്നാണ് അപകടം പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്.
    ്‌്‌

Leave a Reply