രാജപുരം: പൂടംകല്ലില്‍ നിര്‍മാണം പൂര്‍ത്തിയായ കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന് എംപി നാടിന് സമര്‍പ്പിക്കും. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് , പഞ്ചായത്തംഗങ്ങള്‍, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.