രാജപുരം: കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടി യാത്രാദുരിതം പരിഹരിക്കണമെന്നും, നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും കേരള കോണ്‍ഗ്രസ് ബി കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. കണ്ണൂര്‍ പാസഞ്ചര്‍ പുനരാരംഭിക്കണമെന്നും നിലവില്‍ പരിമിതമായ റാക്കുകള്‍ ഉപയോഗിച്ചുള്ള മെമു യാത്ര ദുരിതപൂര്‍ണ്ണമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാര്‍ വെളളരിക്കുണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് പുതിയേടത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് സി.തമ്പാന്‍ കാരിയില്‍, ജില്ലാ സെക്രട്ടറിമാരായ അഗസ്റ്റിന്‍ നടയ്ക്കല്‍, രാജീവന്‍ പുതുക്കളം, വൈസ് പ്രസിഡന്റ് ജീഷ് വി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.രാകേഷ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എ.കൃ ഷണന്‍, സന്തോഷ് മാവുങ്കാല്‍, ഇ.വേണുഗോപാലന്‍ നായര്‍ , ഷാജി പൂങ്കാവനം, ടി.വി.രവികുമാര്‍ ,ജില്ലാ ട്രഷറര്‍ സി.തമ്പാന്‍ കല്ലഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.