രാജപുരം: പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പുതിയതായി അനുവദിച്ചു കിട്ടിയ 108 ആമ്പുലന്‍സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുപ്രിയ ശിവദാസ്, ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, മെമ്പര്‍മാരായ സി.ആര്.ബിജു , കെ.ജെ.ജയിംസ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനന്, മുന്‍ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്മാന് പി.തമ്പാന്, എച്ച് എം സി അംഗങ്ങളായ സുകുമാരന്‍, മൈക്കിള്‍ പൂവ്വത്താനി, സണ്ണി ഈഴ ക്കുന്നേല്‍ , മറ്റ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുരൂപ് സ്വാഗതവും എച്ച് ഐ വിനയകുമാര്‍ നന്ദിയും പറഞ്ഞു.