ഇരിയ ബംഗ്ലാവ് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.

രാജപുരം: ഇരിയയില്‍ പുലി ഇറങ്ങിയതായി സംശയം. പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. ചൊവ്വ രാത്രി വെല്‍ഡിംഗ് തൊഴിലാളിയായ ഇരിയയിലെ വസന്തന്‍ ആണ് ആദ്യമായി പുലിയെ കണ്ടത്. വസന്തന്റെ സ്‌കൂട്ടറിന് കുറുകെ ചാടിയ പുലി ചാടിയതായി പറയുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പുലിയുടേതെന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. വനപാലകര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ചു ഒന്നില്‍ കൂടുതല്‍ ജീവികളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫിസര്‍ കെ.അഷറഫ് പറഞ്ഞു . കാല്‍പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply