രാജപുരം : പൂടംകല്ല്-പാണത്തൂര്‍ പാത വികസിപ്പിച്ച് മെക്കാഡം ടാറിങ് ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, കാസര്‍കോട് എയിംസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍.
വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.ജെ.സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ടി.തോമസ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് കുഞ്ഞികൃഷ്ണന്, സെക്രട്ടറി വേണു പനത്തടി, ജില്ലാ കൗണ് സില് അംഗം സി.ടി.ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം.സൈമണ്‍ സ്വാഗതവും എം.പി.ജോസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.ടി.ലൂക്കോസ് (പ്രസിഡന്റ്), എം.പി.ജോസ് (സെക്രട്ടറി), എം.ആര്.മധുകുമാര്‍ (ട്രഷറര്‍).