രാജപുരം: ഓടയംഞ്ചാലിനും ഇരിയയ്ക്കും ഇടയില്‍ അട്ടേങ്ങാനത്ത് സംസ്ഥാന പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വീണ മാവ് കാഞ്ഞങ്ങാടു നിന്നു ഗ്രെഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ ബാബുരാജിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നി രക്ഷാസേന ഒന്നര മണിക്കൂറോളം പണിപ്പെട്ട് മുറിച്ചു മാറ്റി ഗതാഗത തടസം നീക്കി ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ പിജി ജീവന് , ഇടി മുകേഷ്, പി.ആര് അനന്ദു, കെ.പി നസീര്‍ , അമ്പലത്തറ പോലിസ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നാട്ടുകാരും സഹായിച്ചു.