അട്ടേങ്ങാനത്ത് എട്ടു ദിവസത്തെ റബർ ടാപ്പിങ് പരിശീലനം തുടങ്ങി.
രാജപുരം: ബേളൂർ റബ്ബർ ഉത്പാതക സംഘത്തിന്റെയും, റബ്ബർ ബോർഡിന്റെയും സംയുക്തഭിമുഖ്യത്തിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന റബ്ബർ ടാപ്പിംഗ് പരിശീലന പരിപാടി തുടങ്ങി. കോടോം ബേളൂർ പഞ്ചായത്തംഗം പി.ഗോപി ഉത്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ജോയി അധ്യക്ഷത വഹിച്ചു.
റബ്ബർ ബോർഡ് ഓഫീസർ വി.അനിൽകുമാർ ട്രെയിനിങ് ക്ലാസ്സിനെ പറ്റിയുള്ള വിശദീകരണം നൽകി. ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ എം.രാകേഷ് പരിശീലനത്തിന് നേതൃത്വം നൽകി.